----------------------------------------------------------- മെറ്റാ വേർസ് എന്നത് ഭാവിയുടെ വെർച്യുൽ ലോകമാണെന്നത് എല്ലാവർക്കും അറിവുള്ളതാണല്ലോ . ടെക് കമ്പനികൾ മെറ്റാവേസിൽ നിക്ഷേപം നടത്തുകയും, അത് ലോകത്തിന്റെ ഭാവിയ്യയി ചിത്രീകരിക്കുകയും ചെയ്യപ്പെടുന്ന ഈ കാലത്തു വെർച്വൽ റിയാലിറ്റിയിൽ ഇതിനകം കൂടിച്ചേരുന്ന വ്യത്യസ്ത മത സമൂഹങ്ങൾ ഡിജിറ്റൽ ലോകത്തു ഒരു പ്രധാന സാനിധ്യം കരുതുന്നു . എന്നിരുന്നാലും, ആ ബന്ധം ആ സമൂഹങ്ങൾക്ക് തന്നെ നല്ലതായിരിക്കുമോ എന്ന നിരവധി ചോദ്യങ്ങൾ അവശേഷിപ്പിക്കുന്നു . മെറ്റാവെർസിന്റെ വക്താക്കൾ ലോകത്തെ വെർച്വൽ, ഫിസിക്കൽ എന്നിവ സമന്വയിപ്പിക്കുന്ന ഒന്നിലേക്ക് ആളുകളുടെ ജീവിതം മാറ്റപ്പെടുന്നതിനുള്ള അതിന്റെ സാധ്യതകളെ തുറന്നുകാട്ടുന്നു എന്നത് വിരസമായ ഭാവിയിൽ നിന്നും വളരെ വ്യത്യസ്തമായ ഭാവിയിലേക്ക് വിരൽ ചൂണ്ടുന്നു . ഇൻറർനെറ്റിന്റെ അടുത്ത പ്രധാന വികസനമായി മെറ്റാവേർസിനെ താൻ കാണുന്നത് എന്തുകൊണ്ടാണെന്ന് കഴിഞ്ഞ വർഷത്തിന്റെ തുടക്കത്തിൽ സക്കർബർഗ് സംസാരിച്ചു: “You can think about the metaverse as an embodied internet, where instead of just viewing content — you are in it.” 2017 മുതൽ മെറ്റ കമ്പനി പല പള്ളികളുടെയും കൂട്ടായ്മകളുടെയും ഇടയിൽ നടത്തിയ പഠനങ്ങളെക്കുറിച്ചും കഴിഞ്ഞ വർഷം, ന്യൂയോർക്ക് ടൈംസിനോട് സംസാരിക്കുകയുണ്ടായി , ആളുകളെ കൂടി വരുത്തിന്നതിനും ഒന്നിച്ചു കൂടുന്നതിനും വിശ്വാസ സമൂഹങ്ങൾ ഫേസ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ എങ്ങനെ പ്രയോജനപ്പെടുത്തുന്നുവെന്നും ആ ബന്ധം എങ്ങനെ വികസിപ്പിക്കാമെന്നും ഉള്ള ആലോചനകൾ നിലനിൽക്കുന്നു . ഈ റിപ്പോർട്ട് അനുസരിച്ച്, "മത സമൂഹത്തിന്റെ വെർച്വൽ ഹോം സൃഷ്ടിക്കുക " എന്നതാണ് മെറ്റയുടെ ഒരു ലക്ഷ്യം, കൂടാതെ "പള്ളികളും മോസ്‌ക്കുകളും സിനഗോഗുകളും അത്തരത്തിലുള്ളവരുടെയും മതജീവിതത്തെ മെറ്റാവേഴ്സിന്റെ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരുവാൻ കമ്പനി ശ്രമങ്ങൾ നടത്തിത്തുടങ്ങി." ഈ ഒരു വലിയ പ്രവണതയെ വളരെ പെട്ടെന്ന് പ്രതിഫലിപ്പിച്ചുകൊണ്ട്, പല സ്ഥാപനങ്ങളും-മത സ്ഥാപനങ്ങൾ ഉൾപ്പെടെ-മെറ്റാവേസിന്റെ സാധ്യതകളിൽ താൽപ്പര്യം കാണിക്കുന്നു എന്നത് ഒട്ടും അത്ഭുതപ്പെടുത്തുന്നില്ല , ആ താൽപ്പര്യത്തോടൊപ്പം, അവതാർ കളുടെ ആചാരവൽക്കരണവും അതുവഴിയുള്ള ധനസമ്പാദനവും പിന്തുടരാൻ സാധ്യതയുണ്ട്.
വെർച്വൽ ചർച്ച് ഒരിക്കലും വ്യക്തിപരമായ ആരാധനയെ പൂർണ്ണമായും മാറ്റിസ്ഥാപിക്കില്ല എന്ന് തന്നെ കരുതാം , എന്നാൽ ഒരു ഓൺലൈൻ സാന്നിധ്യവും സോഷ്യൽ ഇൻഫ്രാസ്ട്രക്ചറും ഉള്ളതിന്റെ നേട്ടങ്ങൾ കോവിഡ് -19 പാൻഡെമിക്കിലുടനീളം നമ്മൾ കണ്ടതാണ് . വിശ്വാസ സമൂഹങ്ങൾ ഇതിനകം തന്നെ മെറ്റാവേർസ് ഉണ്ടാക്കുന്ന തരത്തിലുള്ള വെർച്വൽ പരിതസ്ഥിതികളിൽ അനുഭവിച്ചു തുടങ്ങിയിരുന്നു , കൂടാതെ Robloxian Christians പോലുള്ള ഓൺലൈൻ ഗെയിമിംഗ് അംഗങ്ങളുടെ ആരാധനാ കൂട്ടായ്മയെ പോലുള്ളവ നിലവിലുള്ള വിവിധ മത കൂട്ടായ്മകളുടെ മെറ്റാവേർസ് പതിപ്പുകളുടെ ജനപ്രീതി വർദ്ധിപ്പിക്കും എന്നതിൽ സംശയമില്ല
അതുപോലെ VR ചർച്ച് മെറ്റാവേസിൽ കണ്ടുമുട്ടുന്ന മറ്റൊരു മതസമൂഹമാണ്. 2016-ൽ ആരംഭിച്ച വിആർ ചർച്ച്, 2017-ൽ മൈക്രോസോഫ്റ്റ് ഏറ്റെടുത്ത സോഷ്യൽ വെർച്വൽ റിയാലിറ്റി പ്ലാറ്റ്‌ഫോമായ AltspaceVR-ൽ ഒന്നിച്ചു കൂടുന്ന ഒരു മതസ്ഥാപനമാണ് .
വെർച്വൽ റിയാലിറ്റിയിൽ കണ്ടുമുട്ടുന്ന മതസമൂഹങ്ങൾ ക്രിസ്തുമതത്തിൽ മാത്രം ഒതുങ്ങുന്നില്ല എന്നത് ശ്രദ്ധേയമാണ് . ഫോർവേഡ് എന്ന പ്രസിദ്ധീകരണമനുസരിച്ച്, ചിക്കാഗോയ്ക്ക് പുറത്തുള്ള ഒരു സിനഗോഗ് AM ശാലോം അതിന്റെ ജീവനക്കാർക്ക് VR ഹെഡ്‌സെറ്റുകൾ സമ്മാനമായി നൽകാനും ക്രിപ്‌റ്റോകറൻസിയിൽ $10,000 ഉപയോഗിച്ച് ഒരു വെർച്വൽ ലോകത്ത് ഭൂമി വാങ്ങാനും ഒരു വെർച്വൽ സിനഗോഗ് നിർമ്മിക്കാനും തീരുമാനിച്ചു എന്നത് ഇന്ന് രസകരമായി തോന്നുന്നുണ്ടാകും . പക്ഷെ ഭാവിയിലെ പള്ളികളും മോസ്‌കുകളും മെറ്റാവേസിൽ ആയിരിക്കും എന്നതിൽ ടെക് ലോകത്തിനു സംശയമില്ല
ചരിത്രത്തിലുടനീളം ആളുകളെ കൂട്ടമായി നിലനിർത്തുന്നതിൽ മതസമൂഹങ്ങൾക്കു വളരെ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഇനി മനുഷ്യർ മെറ്റാവേർസിൽ അവന്റെ ഭാവി ജീവിതം തുടരാൻ പോകുമ്പോൾ മതങ്ങളുടെ ഭാവിയും അവിടേക്കു വികസിപ്പിക്കാതെ നിലനിൽപ്പുണ്ടാകില്ല എന്ന തിരിച്ചറിവ് മതസമൂഹം വളരെ പെട്ടെന്ന് കണ്ടെത്തിയിരിക്കുന്നു എന്നത് അതിശയിപ്പിക്കുന്ന ഒന്നല്ല.
മെറ്റാവേർസ് ഭാവിയാണെങ്കിൽ, ശക്തമായ മറ്റൊരു മതജീവിതം തീർച്ചയായും അതിനുള്ളിൽ വളർന്നുവരും . ഭാവിയിലെ സാമുദായിക നവീകരണങ്ങൾ തങ്ങളുടെ പ്ലാറ്റ്‌ഫോമിലും അവരുടെ ലാഭത്തിനുവേണ്ടിയും നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ വിവിധ മത വിശ്വാസ സമൂഹങ്ങളുടെ പങ്കാളകിതത്തോടെ സൃഷ്ടിക്കാൻ Meta പോലുള്ള കമ്പനികൾക്ക് വളരെ അനുകൂല സമയം ആണ് . ----------------------------------------------- ലിനോ എ തരകൻ
Image is a composite picture showing a priest wearing a VR headset. Churches are turning to the metaverse to bring the liturgy to a digital audience. - Copyright Canva, Pexels
ความคิดเห็น